Site icon Janayugom Online

എം കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും പതിവ് പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ. ചൊവ്വാഴ്ച ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ അറിയിച്ചു.

Eng­lish Sum­ma­ry: Tamil Nadu Chief Min­is­ter MK Stal­in hospitalised
You may also like this video

Exit mobile version