Site icon Janayugom Online

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിര്‍ത്തി

മുല്ലപ്പെരിയാറിൽ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നീക്കം. ഇന്ന് ഉച്ചവരെ 900 ഘനയടി വെള്ളമായിരുന്നു തമിഴ്നാട് കൊണ്ടുപോയിരുന്നത്. നിലവിൽ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി 140 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നുണ്ട്.

141.65 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഈ മാസം മുപ്പതാം തീയതിവരെ പരാമവധി സംഭരണ ശേഷിയായ 142 അടിവരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താനാകും. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.72 അടിയാണ് . 2403 അടിയാണ് പരാമവധി സംഭരണ ശേഷി. വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്.

eng­lish sum­ma­ry; Tamil Nadu has stopped car­ry­ing water from the Mullaperiyar

you may also like this video;

Exit mobile version