കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തള്ളി സ്റ്റാലിന്‍ സര്‍ക്കാര്‍. തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി. തമിഴും ഇംഗ്ലീഷും മാത്രം പഠിപ്പിക്കുക എന്ന സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം ആവർത്തിച്ച വിദ്യാഭ്യാസനയമാണ് പുറത്തിറക്കിയത്. തമിഴ്‌നാടിന്റെ തനതായ സ്വഭാവം മനസിൽ വച്ചുകൊണ്ടാണ് ഈ നയം രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഒരു ദർശനത്തോടെ വിദ്യാർത്ഥികളെ ഭാവിയിലേക്ക് സജ്ജമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
ബിരുദവിദ്യാഭ്യാസത്തിന് 11, 12 ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തും. ബിരുദവിദ്യാഭ്യാസത്തിന് പൊതുപ്രവേശനപരീക്ഷയുണ്ടാവില്ല. 3, 5, 8 ക്ലാസുകളില്‍ പൊതുപരീക്ഷ എന്ന ദേശീയവിദ്യാഭ്യാസ നയത്തിലെ നിബന്ധനയും സംസ്ഥാന വിദ്യാഭ്യാസനയം തള്ളി. റിട്ട. ജഡ്ജി മുരുഗേശന്റെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയാണ് നയത്തിന്റെ കരട് തയ്യാറാക്കിയത്.

