Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്നു

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നു. തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ വൈറസ്‍ ബാധിരുടെ എണ്ണം 269 ആയി. ചെന്നൈയില്‍ മാത്രം 23 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോഴാണ് 33 പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെത്തിയതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു. 

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത് . സംസ്ഥാനത്ത് 65 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹി (64), തമിഴ്‌നാട് (34), തെലങ്കാന (24), രാജസ്ഥാന്‍ (21), കര്‍ണാടക (19) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കണക്കുകള്‍.
eng­lish summary;Tamil Nadu reports 33 fresh Omi­cron cases
you may also like this video;

Exit mobile version