Site iconSite icon Janayugom Online

മു​ല്ല​പ്പെ​രി​യാ​ർ എ​ൻ​ജിനീയറുടെ പ്രതിമ സ്ഥാ​പിക്കാൻ തമിഴ്‍നാട്

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് നി​ർമ്മി​ച്ച ബ്രി​ട്ടീ​ഷ് എ​ൻ​ജിനീയ​ർ കേ​ണ​ൽ ജോ​ൺ പെ​ന്നി​ക്വി​ക്കി​ന്റെ പ്ര​തി​മ ല​ണ്ട​നി​ൽ സ്ഥാ​പിക്കാൻ തമിഴ്‍നാട് സർക്കാർ ഒരുങ്ങുന്നു. പെ​ന്നി​ക്വി​ക്കിന്റെ ജ​ന്മ​നാ​ടാ​യ ബ്രി​ട്ട​നി​ലെ കാം​ബ​ർ​ലി​യിലാണ് പ്ര​തി​മ സ്ഥാ​പി​ക്കാന്‍ നീക്കം നടക്കുന്നത്. ല​ണ്ട​നി​ലെ ത​മി​ഴ് പ്ര​വാ​സി​കള്‍ മുൻകൈയെടുത്താണ് പ്ര​തി​മ നിര്‍മ്മാണം.

പെ​ന്നി​ക്വി​ക്കിന്റെ ജന്മദിനമായ ജനുവരി 15നായിരുന്നു തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ത​മി​ഴ്​നാ​ട്ടി​ലെ അ​ഞ്ച് ​ജി​ല്ല​ക​ളി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ തന്റെ സ​മ്പാ​ദ്യം വി​റ്റ് അ​ണ​ക്കെ​ട്ട് നി​ർ​മ്മിച്ച പെ​ന്നി​ക്വി​ക്കി​നെ ത​മി​ഴ്​ജ​ന​ത ഏ​റെ ആ​ദ​ര​വോ​ടെ ഓ​ർ​ക്കു​മെന്ന് സ്റ്റാ​ലി​ൻ പറഞ്ഞു.

1895 ലാ​ണ് പെ​ന്നി​ക്വി​ക്കിന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് നി​ർമ്മാണം തുടങ്ങുന്നത്. പ്രോ​ജ​ക്ടി​ന് ആ​വ​ശ്യ​മാ​യ പ​ണം തി​ക​യാ​തെ വ​ന്ന​തോ​ടെ ഇം​ഗ്ല​ണ്ടി​ലെ തന്റെ കു​ടും​ബ​സ്വ​ത്തു​ക്ക​ൾ അദ്ദേഹം വിറ്റു. ഈ പണം ഉപയോഗിച്ചാണ് അണക്കെട്ട് പെ​ന്നി​ക്വി​ക്ക് പൂർത്തിയാക്കിയത്. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് കേരളത്തിലാണെങ്കിലും ഉഭയകക്ഷി കരാർ പ്രകാരം ജലം ഉപയോഗിക്കുന്നത് തമിഴ്‍നാടാണ്.

eng­lish sum­ma­ry; Tamil Nadu to erect stat­ue of Mul­laperi­yar Engineer

you may also like this video;

Exit mobile version