Site iconSite icon Janayugom Online

സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്നാട് സർക്കാർ

തമിഴ്നാട്ടിൽ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി നഗരമേഖലയിലെ സർക്കാർ സ്‌കൂളുകളിലേക്കും എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലേക്കും വിപുലീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ സിംഗ് മാനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

പദ്ധതി 20.59 ലക്ഷം കുട്ടികൾക്ക് ഉപകാരപ്പെടും. സ്റ്റാലിനും ഭഗവന്തും സിം​ഗ് മാനും കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു. പ്രസം​ഗത്തിനിടെ ഭഗവന്തും സിം​ഗ് മാൻ വിമർശിക്കുകയുണ്ടായി. അച്ചാ ദിൻ വാഗ്ദാനം ചെയ്തിട്ട് എവിടെ? നമുക്കല്ല, അവർക്ക് മാത്രമാണ് നല്ല ദിവസം എന്നും അദ്ദേഹം പറഞ്ഞു. 2022 സെപ്റ്റംബർ 15നാണ് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചത്.

 

Exit mobile version