Site iconSite icon Janayugom Online

ഭക്തരെ കയറ്റാന്‍ തമിഴ്‌നാട് ആര്‍ടിസിക്കും അനുമതി നല്‍കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പമ്പ നിലയ്ക്കല്‍ പാതയില്‍ ഭക്തരെ കയറ്റാന്‍ തമിഴ്‌നാട് ആര്‍ടിസിക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചു. തമിഴ്‌നാട് സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കക്ഷി ചേര്‍ത്തു പമ്പസ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. എതിര്‍ കക്ഷികള്‍ വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് അവധിക്കാല ബെഞ്ച് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പമ്പനിലയ്ക്കല്‍ പാതയില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് ഭക്തരെ കയറ്റാന്‍ അനുവാദം. ഇതില്‍ ഇളവ് നല്‍കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

Eng­lish Sum­ma­ry: Tamil­nadu RTC should also be allowed to fer­ry devo­tees; PIL in High Court

You may also like this video

Exit mobile version