തമിഴ്നാട് തേനി ഉത്തമപാളയത്ത് വാഹനാപകടത്തില്‍ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. കേരളത്തിൽ നിന്നും തടിയുമായി പോയ വാഹനം റോഡിരുകിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേയ്ക്കും ഇഡ്ഡലി കടയിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇഡ്ഡലി കടയിൽ നിന്ന ആളുകൾക്കു നേരെയാണ് വാഹനം പാഞ്ഞ് കയറിയത്. കടയിൽ നിൽക്കുകയായിരുന്ന ഇടുക്കി വെള്ളതൂവൽ സ്വദേശിയായ തോമസ് മാത്യു ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് സാരമായി പരുക്ക് ഏറ്റിട്ടുണ്ട്
തമിഴ്നാട് തേനി ഉത്തമപാളയത്ത് വാഹനാപകടം; ഒരു മരണം

