Site iconSite icon Janayugom Online

സ്വാമി ശരണം…മാധ്യമങ്ങളോട് പ്രതികരിച്ച് തന്ത്രി കണ്ഠഠരര് രാജീവര്

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠഠരര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്ഐടി സംഘം കൊല്ലത്തേക്ക് പുറപ്പെട്ടു. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും ഹാജരാക്കുക. വൈദ്യ പരിശോധനക്ക് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങളൂടെ കൂടുതൽ ചോദ്യങ്ങളോട് സ്വാമി ശരണമെന്നുമായിരുന്നു തന്ത്രിയുടെ പ്രതികരണം.

Exit mobile version