തദ്ദേശ നിർമ്മിത പൈലറ്റില്ലാ ചെറു വിമാനമായ തപസ് യുഎവി (അൺമാൻഡ് ഏരിയൽ വെഹിക്കിൾ)യുടെ നിയന്ത്രണ കൈമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി. കര്‍ണാടകയിലെ കര്‍വാര്‍ നാവികസേനാ താവളത്തില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയുള്ള ഐഎന്‍എസ് സുഭദ്ര എന്ന പടക്കപ്പലിനാണ് വിമാനത്തിന്റെ നിയന്ത്രണസംവിധാനം കൈമാറിയത്. ചിത്രദുര്‍ഗയിലെ വ്യോമപരീക്ഷണ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ മൂന്ന് മണിക്കൂര്‍ 30 മിനിറ്റ് നേരമാണ് വിമാനം പറന്നത്. ഇതില്‍ 40 മിനിറ്റ് നേരം വിമാനത്തിന്റെ നിയന്ത്രണം നടത്തിയത് ഐഎന്‍എസ് സുഭദ്രയില്‍ നിന്നാണ്. തപസ് യുഎവി വിമാനങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സ്വതന്ത്രമായോ റിമോട്ട് നിയന്ത്രണത്തിലൂടെയോ പ്രവര്‍ത്തിക്കാന്‍ കഴിയും.
English Summary:Tapas UAV test success
You may also like this video