Site iconSite icon Janayugom Online

പൊതു നിരത്തില്‍ ‘തറാവീഹ്’ നമസ്‌കാരം; 150 പേര്‍ക്കെതിരെ കേസ്

റമദാനിലെ ‘തറാവീഹ്’ നമസ്‌കാരം പൊതു നിരത്തില്‍ നടത്തിയതിന് ആഗ്രയില്‍ 150 പേര്‍ക്കെതിരെ പൊലീസ് കേസ്. നമസ്‌കാരം നിര്‍വഹിക്കാനുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്എസ്പി സുധീര്‍ കുമാര്‍ പറഞ്ഞു. ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇംലി വാലി മസ്ജിദിനോട് ചേര്‍ന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്‌കാരം നടന്നത്. റമദാനിലെ രാത്രി നമസ്‌കാരത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്. എന്നാല്‍, കഴിഞ്ഞ 40 വര്‍ഷമായി ഇവിടെ രാത്രിയില്‍ നമസ്‌കാരം നടക്കുന്നുണ്ടെന്നും അതുമൂലം റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; ‘Taraweeh’ prayers in pub­lic streets; Case against 150 people

You may also like this video;

Exit mobile version