കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കെതിരായ പോസ്റ്റുകളോ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ ഇടുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ) ജീവനക്കാർക്ക് നിർദേശം നൽകി. സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് നിർദേശമെന്നും ജീവനക്കാരുടെ ബന്ധുക്കളും ഇതു പാലിക്കണമെന്നും 13നു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
നേരത്തെ അറ്റോമിക് സയൻസ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് ടിഐഎഫ്ആർ രജിസ്ട്രാർ റിട്ട. വിങ് കമാൻഡർ ജോർജ് ആന്റണിക്ക് സമർപ്പിച്ചിരുന്നു. ഡിപ്പാർട്ട്മെന്റിന്റെ പരിസരത്തുനിന്ന് ഫോട്ടോകളും വീഡിയോകളും എടുത്ത് പോസ്റ്റ് ചെയ്യുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ന്യായം പറഞ്ഞാണ് ജീവനക്കാരുടെ വായടപ്പിക്കാനുള്ള നീക്കം. ക്യാമ്പസിന്റെ റസിഡൻഷ്യൽ കോളനികളിൽ നിന്നും ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നതും വിലക്കി.
English summary; Tata Institute rejects anti-central posts
You may also like this video;