Site icon Janayugom Online

സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി

സ്വകാര്യ ഗതാഗത മേഖലയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകള്‍ക്കും 3 മാസത്തെ നികുതി ഒഴിവാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖല പൂര്‍ണ്ണമായും നഷ്ടത്തിലാണ്. 

10,000ത്തോളം ബസ് ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നികുതി ഇളവിന് മന്ത്രിക്ക് കത്ത് നല്‍കിയത്. അതുപോലെ തന്നെ ഓട്ടോ ടാക്‌സി എന്നിവയുടെയും സ്ഥിതി പരിതാപകരമാണ്. ഈയൊരു സാഹചര്യത്തിലാണ് സ്വകാര്യ ഗതാഗത മേഖലയെ സഹായിക്കുന്ന പാക്കേജ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയിട്ടുള്ളത്. അതോടൊപ്പം ഓട്ടോ ടാക്‌സി തുടങ്ങിയവുടെ രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്പ്പാ ഇനത്തിലെ പലിശ സര്‍ക്കാര്‍ അടയ്ക്കും.

Eng­lish Sum­ma­ry : tax exemp­tion for pri­vate bus­es in ker­ala due to lockdown

You may also like this video :

Exit mobile version