Site iconSite icon Janayugom Online

അധ്യാപകനും സംസ്കൃത പണ്ഡിതനുമായ കുറിശേരി ​ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

അധ്യാപകനും സംസ്കൃത പണ്ഡിതനുമായ കുറിശേരി ​ഗോപാലകൃഷ്ണപിള്ള അന്തരിച്ചു. 91 വയസായിരുന്നു. വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ് അദ്ദേഹം. സംസ്കൃത പണ്ഡിതനും കവിയുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള, പന്മനയിൽ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി.

വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), മൃഛകടികം (വിവർത്തനം), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം) എന്നിവ കൃതികൾ
ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി. ഭാര്യ പരേതയായ ഇന്ദിരാദേവി

Eng­lish Summary:Teacher and San­skrit schol­ar Kur­ish­eri Gopalakr­ish­na Pil­lai passed away
You may also like this video

Exit mobile version