2022 അണ്ടര്‍ 17 വിമന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഈ ടൂര്‍ണ്ണമെന്റുകളുടെ പൂര്‍വ്വകാലചരിത്രം വിശദീകരിക്കുന്ന ബുക്ക്ലെറ്റ് തയ്യാറാക്കിയിരിക്കുകയാണ് ഒരു ഗുരുവും ശിഷ്യയും. പ്രൊഫ. വസിഷ്ഠും അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി രമ്യയും ചേര്‍ന്നാണ് ഈ ബുക്ക്ലെറ്റ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍ ലോകകപ്പുകളിലെ വിജയികള്‍, മുന്‍ ലോകകപ്പ് ആതിഥേയരായ രാജ്യങ്ങള്‍, 2022 ലോകകപ്പിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയാണ് ഈ ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് പതിനേഴു വയസ്സിനു താഴെയുള്ള വനിതാ ലോകകപ്പ്. 2022 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 30 വരെ ഇന്ത്യയുടെ മൂന്ന് നഗരങ്ങളില്‍ ഭുവനേശ്വര്‍, മാര്‍ഗോവ, നവി മുംബൈ എന്നിവിടങ്ങളിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 16 ടീമംഗങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നത്. അമേരിക്ക, മൊറോക്കോ, ബ്രസീല്‍, ജര്‍മ്മനി, നൈജീരിയ, ചിലി, ന്യൂസിലാന്റ്, സ്പെയിന്‍, കൊളംബിയ, ചൈന, മെക്സിക്കോ, ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ് എന്നിവരാണ് മത്സരിക്കുന്നത്.
English Summary: Teacher and student prepare booklet about Kutty World Cup Football Tournament
You may like this video also