Site iconSite icon Janayugom Online

ദളിത് ബാലനെ ചവിട്ടിക്കൊ ന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു

nikhithnikhith

അക്ഷരത്തെറ്റാരോപിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്ന അധ്യാപകന്‍ അറസ്റ്റിലായി. സംഭവത്തിന് ശേഷം അധ്യാപകനായ അശ്വിനി സിംഗ് ഒളിവിലായിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ ഏഴിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഖിത് ദോഹ്രെ(15) യെ ഇയാള്‍ അക്ഷരത്തെറ്റ് വരുത്തിയെന്ന കാരണം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. അധ്യാപകന്‍, വടി കൊണ്ട് നിഖിതിനെ അടിക്കുകയും ബോധം കെടും വരെ ചവിട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു നിഖിത്.
പരീക്ഷയിൽ “സോഷ്യൽ” എന്ന വാക്ക് തെറ്റായി എഴുതിയതിനാണ് മർദിച്ചതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിഖിതിന്റെ ചികിത്സയ്ക്കായി ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും അധ്യാപകന്‍ നൽകിയെങ്കിലും പിന്നീട് ഫോൺ കോളുകളോട് പ്രതികരിക്കുന്നത് നിർത്തിയതായി പരാതിയിൽ പറയുന്നു. അധ്യാപികനെ സമീപിച്ചപ്പോള്‍ ജാതി അധിക്ഷേപം നടത്തിയെന്ന് ഇരയുടെ പിതാവ് പറയുന്നു. പരിക്കേറ്റ നിഖിത് തിങ്കളാഴ്ചയാണ് മരിച്ചത്. 

Eng­lish Sum­ma­ry: Teacher arrest­ed for ki lling Dalit boy

You may like this video also

YouTube video player
Exit mobile version