Site iconSite icon Janayugom Online

ആറാം ക്ലാസ് വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണിച്ചു: അധ്യാപകൻ അറസ്റ്റിൽ

screenscreen

ക്ലാസ് മുറിയിലെ എൽസിഡി സ്ക്രീനിൽ അശ്ലീല വീഡിയോ കാണിക്കുകയും ആറാം ക്ലാസ് വിദ്യാർത്ഥിനികളോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റില്‍. പഞ്ചാബിലാണ് സംഭവം. 

സ്‌കൂൾ വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് രാജീവ് ശർമ്മ എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തതെന്ന് സത്നാംപുര എസ്എച്ച്ഒ ഗുരീന്ദർജിത് സിംഗ് പറഞ്ഞു. ഗോവിന്ദ്പുര മൊഹല്ലയിലെ സർക്കാർ മിഡിൽ സ്‌മാർട്ട് സ്‌കൂളിലെ അധ്യാപകനാണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Teacher arrest­ed for show­ing obscene video in classroom 

You may also like this video

Exit mobile version