പരീക്ഷയിൽ തോറ്റതിന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിരയായി മരിച്ച 12 വയസ്സുകാരന്റെ കേസില്‍ അധ്യാപകനെ ഗൗതം ബുദ്ധ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായ അധ്യാപകനുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ഒടുവിലാണ് ഇയാളെ പിടികൂടിയത്.
എൽഎൻജെപി ആശുപത്രിയിൽ നിന്ന് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ്. തലച്ചോറിലെ ആന്തരിക രക്തസ്രാവം മൂലമാണ് കുട്ടി മരിച്ചതെന്ന് സെൻട്രൽ നോയിഡ ഡിസിപി രാം ബദൻ സിംഗ് പറഞ്ഞു. അടിയുടെ ശക്തി കൊണ്ടായിരിക്കാം പരിക്ക് ആഴത്തിലായതെന്നും സ്കൂളില്‍ പോകുമ്പോള്‍ കുട്ടിയ്ക്ക് ആരോഗ്യപ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും ഡിസിപി പറയുന്നു. വിദ്യാര്‍ത്ഥിയും അധ്യാപകനും ബംബവാർ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
English Summary: Teacher beats child to de-ath after failing exam: Death due to internal bleeding
You may like this video also