Site iconSite icon Janayugom Online

അവധിയെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് അധ്യാപകന്‍; സംഭവം മലപ്പുറത്ത്

സ്‌കൂളില്‍ നിന്ന് അവധിയെടുത്തതിന് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്‌എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ മർദിച്ചത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തന്നെ തല്ലിയതെന്ന് കുട്ടി വെളിപ്പെടുത്തി.

ഇന്നലെ രാവിലെയായിരുന്നു കുട്ടിക്ക് മര്‍ദനമേറ്റത്. ബസ് കിട്ടാതിരുന്നതിനാലാണ് സ്‌കൂളിൽ പോകാന്‍ കഴിയാതിരുന്നതെന്ന് കുട്ടിയും രക്ഷിതാവും പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളുണ്ട്. മർദനമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്ന് കുട്ടി പറഞ്ഞു. അധ്യാപകനെതിരെ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.

Exit mobile version