ട്യൂഷൻ അധ്യാപിക പതിമൂന്ന് വയസ്സുള്ള വിദ്യാർത്ഥിയുമായി ഒളിച്ചോടി. അന്വേഷണത്തിൽ ഇരുപത്തിമൂന്നുകാരിയായ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ബന്ധത്തിൽ നിന്നാണ് ഗർഭിണിയായതെന്ന അധ്യാപികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചു.

