Site icon Janayugom Online

ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അധ്യാപികയെ പുറത്താക്കി, നടപടി വിദ്യാര്‍ത്ഥികള്‍ കണ്ടതിനാല്‍

ബിക്കിനിയിട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അധ്യാപികയെ പുറത്താക്കി സര്‍വകലാശാല.
കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെയാണ് പുറത്താക്കിയത്.
അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ മകന്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ഒരു വിദ്യാര്‍ഥിയുടെപിതാവ് പരാതി നല്‍കിയതിനേ തുടര്‍ന്നാണ് നടപടി.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പിതാവിന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് തന്നോടു ജോലി രാജിവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി അധ്യാപിക ആരോപിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി 99 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. എന്നാല്‍ അധ്യാപികയുടെ ആരോപണങ്ങള്‍ നിഷേധിച്ച സര്‍വകലാശാല അധികൃതര്‍ അവര്‍ സ്വമേധയാ രാജിവെച്ചതാണെന്നാണ് സംഭവത്തേക്കുറിച്ച് വിശദീകരിച്ചത്.

Eng­lish Sum­ma­ry: Prof to Quit as Stu­dents Looked at her Biki­ni Pic­tures on Instagram
You may also like this video

Exit mobile version