തിരുവനന്തപുരം വെള്ളറടയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കുടുംബവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്. വൈകിട്ട് ഒമ്പതുമണിയോടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവുമായിട്ടുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഭര്‍തൃഗൃഹത്തില്‍നിന്ന് ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്. മകന്‍: അജയ്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.
English Summary: teacher found dead at home in vellarada
You may also like this video