Site iconSite icon Janayugom Online

സ്‌കൂള്‍ ടൂറിനിടെ വിദ്യാര്‍ത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ ഫോട്ടോഷൂട്ട്; പിന്നാലെ സസ്‌പെന്‍ഷന്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂള്‍ ടൂറിനിടെയാണ് സംഭവം. ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 

കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകയ്ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. പരാതി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തു. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

അവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ ബ്ലോക്ക് എഡ്യുകേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. 42കാരിയായ പ്രധാനാധ്യാപിക വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെടുത്തത്. അധ്യാപിക വിദ്യാര്‍ത്ഥിയെ ചുംബിക്കുകയും വിദ്യാര്‍ത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്.

Eng­lish Summary;teacher pho­to­shoot with stu­dent dur­ing school tour; fol­lowed by suspension
You may also like this video 

Exit mobile version