Site icon Janayugom Online

അധ്യാപക നിയമന കുംഭകോണം;4000 പേരുടെ നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മമതാബാനര്‍ജി

തൊഴില്‍ കുംഭകോണക്കേസിലെ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പിന്‍വാതില്‍ വഴി നിയമനം ലഭിച്ച നാലായിരത്തിലധികം അധ്യാപകരുടെ നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരെയാണ് തൃണമൂല്‍ നേതാവ് കൂടിയായ മമത നിയമയുദ്ധത്തിനൊരുങ്ങുന്നത്.അധ്യാപക നിയമനത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെങ്കില്‍ പുനപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പിരിച്ച് വിടല്‍ പുനപരിശോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോര്‍ട്ട് ക്യാമ്പസില്‍ വെച്ച് നടത്തിയ ശ്രീ അരബിന്ദോയുടെ 150ാം ജന്മവാര്‍ഷികത്തിനിടെയാണ് മമത ഇക്കാര്യം പറഞ്ഞത്. ജോലികിട്ടിയ എല്ലാവരും തൃണമൂല്‍ പാര്‍ട്ടിക്കാരല്ല. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് ഏത് പാര്‍ട്ടിയെ വേണമെങ്കിലും സപ്പോര്‍ട്ട് ചെയ്യാം. പ്രതിപക്ഷ കക്ഷികള്‍ പ്രതികാര രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കരുത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷെ ജോലികിട്ടിയവര്‍ എല്ലാവരും ക്രമക്കേട് നടത്തിയിട്ടില്ല,’ മമത പറഞ്ഞു.

കേസില്‍ ബംഗാളിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെയും വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈസ്‌കൂള്‍ ടീച്ചര്‍ നിയമനങ്ങള്‍ക്കായി കോടികള്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം.ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം 8000ത്തോളം അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇതില്‍ 4800 പേരുടെ നിയമനം റദ്ദാക്കിയാണ് ബംഗാള്‍ ഹൈക്കോടതി വിധിപുറപ്പെടുവിച്ചത്.

Eng­lish Summary:
Teacher recruit­ment scam: Mama­ta Baner­jee will appeal against the court ver­dict can­cel­ing the recruit­ment of 4000 people

You may also like this video:

Exit mobile version