ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്തോനേഷ്യൻ കോടതി അധ്യാപകന് വധശിക്ഷ വിധിച്ചു. പടിഞ്ഞാറൻ ജാവയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ ഹെറി വിരാവനെയാണ് വധശിക്ഷക്ക് വിധിച്ചത്.
ഫെബ്രുവരിയിൽ ബന്ദൂങ് നഗരത്തിലെ കോടതി അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതിന് ശേഷം പ്രൊസിക്യൂട്ടർമാർ വധശിക്ഷക്ക് അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ഇന്തോനേഷ്യയിൽ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. മാത്രമല്ല, രാജ്യത്തെ മതപഠനകേന്ദ്രങ്ങളിലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന സംഭവം കൂടിയായിരുന്നു .
ഇനിയൊരു അപ്പീൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഹെറിയുടെ അഭിഭാഷകയായ ഇറ മാംബോ വിസമ്മതിച്ചു. മുപ്പത്തിയാറുകാരനായ ഹെറി വിരാവൻ 2016‑ൽ സ്ഥാപിച്ചതാണ് ബോർഡിംഗ് സ്കൂൾ. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളിലാണ് കൊടുംപീഡനം അരങ്ങേറിയത്.
2016 മുതൽ 2021 വരെയാണ് മതപഠനത്തിന്റെ മറവിൽ ഇയാൾ 13 പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം ചെയ്തത്. ഇവരിൽ എട്ടു പെൺകുട്ടികൾ ഗർഭിണികളായി. ഇവർ ഒമ്പതു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു.
English summary;Teacher sentenced to death for raping 13 students at Islamic school
You may also like this video;