Site iconSite icon Janayugom Online

തൃശൂരില്‍ അധ്യാപിക കുത്തേറ്റു മരിച്ചു

തൃശുര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക കുത്തേറ്റു മരിച്ചു. ആറുതവണ ശരീരത്തില്‍ കുത്തിയെന്നാണ് അറസ്റ്റിലായ പ്രതി ജയരാജന്റെ മൊഴി. സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. 20 പവന്‍ സ്വര്‍ണവും കഠാരയും കൈയ്യുറയും പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസമാണ് വസന്ത മരിച്ചത്. തനിച്ച് താമസിക്കുന്ന വസന്ത പല്ല് തേച്ച് കൊണ്ട് നില്‍ക്കുമ്പോഴാണ് പ്രതി തലക്കടിച്ച് കൊലപ്പെടുത്തിയത്. വസന്തയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വസന്തയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. ഇവര്‍ക്ക് മക്കളില്ല.

Eng­lish Summary:Teacher stabbed to death in Thrissur
You may also like this video

YouTube video player
Exit mobile version