Site iconSite icon Janayugom Online

അധ്യാപികയുടെ മാതൃകാ ശിക്ഷ വിനയായി: കുഴഞ്ഞുവീണ നാലാം ക്ലാസുകാരന് ദാരുണാന്ത്യം

childchild

അധ്യാപികയുടെ മാതൃകാ ശിക്ഷയില്‍ കുഴഞ്ഞുവീണ നാലാം ക്ലാസുകാരന് ദാരുണാന്ത്യം. ശിക്ഷയായി സിറ്റപ്പ് ചെയ്യാനാണ് അധ്യാപിക ആവശ്യപ്പെട്ടത്. അനുസരിച്ചുകൊണ്ടിരിക്കെ നാലാം ക്ലാസുകാരന്‍ രുദ്ര നാരായൺ സേത്തി കുഴഞ്ഞുവീഴുകയായിരുന്നു. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സൂര്യ നാരായൺ നോഡൽ അപ്പർ പ്രൈമറി സ്‌കൂളിലാണ് സ്കൂളിലാണ് സംഭവം. 

ചൊവ്വാഴ്ച രുദ്രയും മറ്റ് ഏഴ് വിദ്യാർത്ഥികളും സ്കൂളിൽ പുസ്തകങ്ങൾ കൊണ്ടുവരാൻ മറന്നിരുന്നു. തുട‍ര്‍ന്ന് അധ്യാപികയായ ജ്യോതിര്‍മയി പാണ്ടെ ശിക്ഷയായി വിദ്യാര്‍ത്ഥികളോട് സിറ്റ് അപ്പ് ചെയ്യാൻ നിര്‍ദേശിച്ചു. കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. തുട‍ര്‍ന്ന് ഡോക്ട‍ര്‍ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫ‍ര്‍ ചെയ്തു. എസ്സിബി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള പാണ്ടെ പറഞ്ഞു. ബുധനാഴ്ച അഡീഷണൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പ്രവരഞ്ജൻ പതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്‌കൂളിലെത്തിയിരുന്നു. റിപ്പോർട്ട് ഉടൻ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുമെന്നും അറിയിച്ചു. 

Eng­lish Sum­ma­ry: Teacher’s exem­plary pun­ish­ment is humil­i­at­ing: A trag­ic end for a con­fused fourth grader

You may also like this video

Exit mobile version