Site iconSite icon Janayugom Online

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ് : മൂന്നാം പ്രതിക്ക് ജാമ്യം

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതി ആലുവ സ്വദേശി എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ എം കെ നാസർ, രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജിൽ, അഞ്ചാംപ്രതി കടുങ്ങല്ലൂർ സ്വദേശി നജീബ് എന്നിവരെ ജീവപര്യന്തം തടവിനാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചത്.

ഒമ്പതാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര മണ്ണാർക്കാട്‌ വീട്ടിൽ എം കെ നൗഷാദ്‌, പതിനൊന്നാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പുളിയത്ത്‌ വീട്ടിൽ പി പി മൊയ്‌തീൻകുഞ്ഞ്‌, പന്ത്രണ്ടാംപ്രതി ആലുവ വെസ്‌റ്റ്‌ തായിക്കാട്ടുകര പണിക്കരു വീട്ടിൽ പി എം ആയൂബ്‌ എന്നിവരെ മൂന്ന് വർഷം തടവിനും ശിക്ഷിച്ചു.2010 ജൂലൈ നാലിനാണ്‌ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ വെട്ടിയത്‌. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യക്കടലാസിൽ പ്രവാചകനെ അവഹേളിക്കുന്നരീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.

Exit mobile version