Site icon Janayugom Online

കൂട്ടപ്പിരിച്ചുവിടലില്‍ വലഞ്ഞ് ടെക് കമ്പനി ജീവനക്കാര്‍

ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍ ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. 853 കമ്പനികളില്‍ നിന്നായി ഏകദേശം 1,37,492 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ക്രൗഡ് സോഴ്സ് ഡാറ്റാബേസായ ലേഓഫ്‍‍സ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കോവിഡ് വ്യാപനം ആ­രംഭിച്ചതിനു ശേഷം 1,388 ടെക് കമ്പനികള്‍ ആകെ 2,33,­483 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നവംബര്‍ പകുതിയോടെ യുഎസ് ടെക് മേഖലയിലെ 73,000 ത്തിലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. 

മെറ്റ, ട്വിറ്റര്‍, സെയില്‍സ്‍­ഫോ­ഴ്സ്, നെറ്റ്ഫ്ലിക്സ്, സിസ്കോ തുടങ്ങിയ ആഗോള ടെക് ഭീമന്മാരാണ് കൂട്ടപ്പിരിച്ചുവിടല്‍ കൂടുതലും നടത്തിയിട്ടുള്ളത്. റോബിൻഹുഡ്, ഗ്ലോസിയർ, ബെറ­്റർ എന്നിവയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ആമസോൺ, പിസി, പ്രിന്റർ മേജർ എച്ച്പി ഇൻക് തുടങ്ങി­യ ടെക് കമ്പനികള്‍ വ­രും ദി­വസങ്ങ­ളിൽ യഥാക്രമം 60­00 മുത­ല്‍ 100­00 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റി­പ്പേ­ാര്‍ട്ടുകള്‍. 2023 ന്റെ തുടക്കത്തിൽ കമ്പനിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് ആമസോൺ സിഇഒ ആൻഡി ജാ­സി ജീവനക്കാർക്ക് മു­ന്നറിയിപ്പ് ന­ൽകിയിട്ടുണ്ട്. ഗൂ­ഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് മോശം പ്രകടനം ന­ടത്തുന്ന പതിനായിരം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. 

ഇന്ത്യയിൽ, ബൈജൂസ്, അൺഅക്കാദമി തുടങ്ങിയ എഡ്‌ടെക് കമ്പനികളുള്‍പ്പെടെ ഏകദേശം 44 സ്റ്റാർട്ടപ്പുകള്‍ ഏകദേശം 16,0­00 ജീവനക്കാരോട് നിര്‍ബന്ധിത രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഒല, കാര്‍സ്24, മീശോ, ലെഡ്, എംപിഎല്‍, ഉഡാന്‍ തുടങ്ങിയ പ്രമുഖ ടെക് സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിയമനം കഴിഞ്ഞ 12 മാസത്തിനിടെ 61 ശതമാനമായാണ് ചുരുങ്ങിയത്. 

Eng­lish Sum­ma­ry: Tech com­pa­ny employ­ees hit by mass layoffs
You may also like this video

Exit mobile version