Site iconSite icon Janayugom Online

സാങ്കേതിക തകരാര്‍ : ആര്‍ട്ടെമിസ് 1 ന്റെ വിക്ഷേപണം മാറ്റി

നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1 ന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന്റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. മൂന്നാം എന്‍ജിന്റെ ശീതികരണ സംവിധാനത്തിനാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി നാസ അറിയിച്ചു. ഇന്ത്യന്‍ സമയം വെെകിട്ട് 6.04 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ രണ്ടിന് അടുത്ത വിക്ഷേപണ ശ്രമം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടെമിസ് ഒന്ന്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂര്‍ത്തിയാകുമ്പോഴാണ് ‍‍‍‍‍‍‍‍‍‍മറ്റൊരു ചാന്ദ്ര ദൗത്യം നാസ ആരംഭിച്ചത്. പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരവുമുള്ള റോക്കറ്റായ സ്‍പേസ് ലോഞ്ച് സിസ്റ്റമാണ്( എസ്എല്‍എസ്) യാത്രികരുടെ പേടകമായ ഓറിയോണിനെ വഹിക്കുന്നത്. 11 അടി പൊക്കമുള്ള ഓറിയോണ്‍ പേടകത്തിന് നാല് യാത്രികരെ വഹിക്കാന്‍ ശേഷിയുണ്ട്. മനുഷ്യയാത്രികരില്ലെങ്കിലും മൂന്ന് പാവകളെ പേടകത്തില്‍ സ്ഥാപിച്ചിരുന്നു. 

Eng­lish Summary:Technical Glitch: Artemis 1 launch postponed
You may also like this video

Exit mobile version