Site iconSite icon Janayugom Online

മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം; നാല് പേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ കച്ച് ജില്ലയിലെ 17 വയസുള്ള പെൺകുട്ടിയെ മദ്യം കുടുപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹുസൈൻ കക്കൽ (35), രാഹുൽ സത്വാര (19), വാൽജി വാധ്യാര (24), മഹേശ്വരി (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മാര്‍ച്ച് 16നാണ് കേസുമായി ബന്ധപ്പെട്ട സംഭവമുണ്ടായത്. ഭുജിയ പ്രദേശത്തെ ഒരു ഭാമിനടുത്താണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

നാല് പ്രതികൾക്കെതിരെയും ഭുജ് ബി ഡിവിഷൻ പൊലീസ് ഐപിസി സെക്ഷൻ 366 , 328 , 376 , 114 എന്നിവ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.

eng­lish summary;Teenage girl forced to drink liquor, gang-raped in Gujarat; four arrested

you may also like this video;

Exit mobile version