Site iconSite icon Janayugom Online

കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും

കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതല്‍ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമെന്നും അധിക‍തര്‍ അറിയിച്ചു. 15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് കോവിൻ ആപ്പിലൂടെയോ പോർട്ടലിലൂടെയോ ജനുവരി ഒന്ന് മുതൽ വാക്‌സിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്‌സിനായി കോവാക്‌സിൻ. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കോവിഡ് വാക്‌സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് കോവിഡ് വാക്‌സിൻ നൽകുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്‌സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.

eng­lish sum­ma­ry; teenagers vac­cine reg­is­tra­tion begin at january

you may also like this video;

Exit mobile version