Site icon Janayugom Online

ടീസ്റ്റയ്ക്കും ശ്രീകുമാറിനും ജാമ്യമില്ല

teesta

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ വ്യാജരേഖ ചമച്ചതിന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെയും ഗുജറാത്ത് മുൻ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഗുജറാത്ത് അഡീഷനൽ പ്രിൻസിപ്പൽ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് ടീസ്റ്റ, ശ്രീകുമാർ എന്നിവരെയും ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും അഹ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് സുപ്രീം കോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Eng­lish Sum­ma­ry: Teesta Setal­vad and R B Sreeku­mar denied bail

You may like this video also

Exit mobile version