ഗുജറാത്ത് പൊലീസ് ടീസ്ത സെതല്‍വാദിനെ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കി. അഹമ്മദാബാദിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ടീസ്തയെ ഹാജരാക്കിയത്.
ടീസ്ത അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചൈതന്യ മാന്‍ഡ്‌ലിക് കോടതിയോട് ആവശ്യപ്പെട്ടു. 14 ദിവസം കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവദിച്ചു.
അഹമ്മദാബാദ് തീവ്രവാദ വിരുദ്ധ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി ടീസ്ത പറഞ്ഞു. വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും അക്രമം നടത്തിയതെന്നും ടീസ്ത പരാതി നല്‍കി. വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതിന് മുമ്പ് നോട്ടീസോ എഫ്ഐആറോ കാണിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
English Summary: Teesta Setalvad was produced before a magistrate’s court
You may like this video also