സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ‘തേജ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ചൊവ്വാഴ്ചയോടെ ഒമാൻ, യെമൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇന്ത്യൻ തീരത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തെക്കൻ-മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
English Summary:‘Tej’ comes; The rain will be heavy
You may also like this video