ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവത്തിൽ, ക്യാപ്റ്റൻ വിംഗ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം. വിമാനം പെട്ടെന്ന് വീണതിനാൽ ഇജക്ട് ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. വിമാനത്തിന് പെട്ടെന്ന് എന്തെങ്കിലും സാങ്കേതിക പിഴവ് സംഭവിച്ചോയെന്നും പൈലറ്റിൻ്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അന്വേഷണ പരിധിയിലാണ്. അന്വേഷണസംഘം ദുബായ് വ്യോമയാന അതോറിറ്റിയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
തേജസ് ദുരന്തം: പൈലറ്റ് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം, വിമാനം പെട്ടെന്ന് വീണതിനാൽ രക്ഷപ്പെടാനായില്ല

