Site iconSite icon Janayugom Online

നിതീഷ് സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ പരാജയം: തേജസ്വിയാദവ്

നിതീഷ് കുമാറിൻറെ നേതൃത്വത്തിലുളള ജനതാദൾയു- ബിജെപി സഖ്യ സർക്കാരിൻറെ ഭരണം ബീഹാറിനെ പിന്നോട്ടടിച്ചതായി തേജസ്വി യാദവ് കുറ്റപ്പെടുത്തി. നിതീഷ് സർക്കാരിന്റെ 16 വർഷത്തെ ഭരണം ബിഹാറിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തേജസ്വി ആരോപിച്ചു. 23 സംസ്ഥാനങ്ങളിലേക്കാൾ അധികമാണ് ബിഹാറിലെ തൊഴിലില്ലായ്മ. 

തൊഴിലിനായുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ നിതീഷ് സർക്കാരിനു കഴിയുന്നില്ലെന്നു തേജസ്വി കുറ്റപ്പെടുത്തി. സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘തൊഴിലില്ലായ്മ ടാബ്ലോ’ ട്വീറ്റ് ചെയ്താണ് ആർജെഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ബിഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നത്. പട്നയിൽ ബിടെക് ബിരുദധാരി ചായക്കട നടത്തുന്നത് ഏറെ വാർത്തയായിരുന്നു. ബിടെക്, എംബിഎ ബിരുദധാരികളുടെ സമോസ കച്ചവടം ദൃശ്യവൽകരിച്ച ടാബ്ലോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
eng­lish summary;Tejaswi Yadav against Nitish Kumar
you may also like this video;

Exit mobile version