Site iconSite icon Janayugom Online

തെലങ്കാന സമരസേനാനി പസ്യ കണ്ണമ്മ അന്തരിച്ചു

തെലങ്കാന സായുധ സമര പോരാളിയും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന പസ്യ കണ്ണമ്മ (97) നല്‍ഗൊണ്ട ജില്ലയിലെ ഹുസുര്‍ നഗറില്‍ അന്തരിച്ചു. ചെറുപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായ കണ്ണമ്മ നല്‍ഗൊണ്ട മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നു. കൗമാരപ്രായത്തിലാണ് അവര്‍ തെലങ്കാന സമരത്തിലെ സന്നദ്ധഭടയായി പ്രവര്‍ത്തിച്ചത്.

തെലങ്കാന പോരാളികളിലൊരാളായിരുന്ന പരേതനായ റാം റെഡ്ഡിയാണ് ഭര്‍ത്താവ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പസ്യ പത്മ മകളാണ്. സംസ്കാരം ഇന്ന് രാവിലെ. സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, അസീസ് പാഷ, സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു എംഎല്‍എ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Exit mobile version