Site iconSite icon Janayugom Online

തെലങ്കാന: രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രതിനിധിസംഘം ഗവര്‍ണറെ കണ്ടു

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ജയത്തിനു പിന്നാലെ രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ല കോണ്‍ഗ്രസ് പ്രതിനിധിസംഘം ഗവര്‍ണറെ കണ്ടു.തെലങ്കാനയില്‍ മികച്ച വിജയം നേടിയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ അവകാശവാദമുന്നയിച്ചു. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള സംഘം രാത്രിയോടെയാണ് ഗവര്‍ണര്‍ തമിഴിസൈസൗന്ദരരാജനെ കണ്ടത്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി കെസിആര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. രാജിക്കത്ത് സമര്‍പ്പിക്കാന്‍ കെസിആര്‍ രാജ്ഭവനില്‍ എത്തുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തില്ലെന്ന് ഉറപ്പായതിന് പിന്നാലെ രാജിക്കത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ വശം കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടത്. സംസ്ഥാനത്ത് ചരിത്ര വിജയം നേടിയാണ് കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. 2014ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തവണയും കെ ചന്ദ്രശേഖർ റാവുവായിരുന്നു സംസ്ഥാനത്തിന്റെ ഭരണം കൈയ്യാളിയിരുന്നത്. 

Eng­lish Summary:
Telan­gana: Del­e­ga­tion led by Revanth Red­dy met the Governor

You may also like this video:

Exit mobile version