Site iconSite icon Janayugom Online

മയക്കുമരുന്നിന് അടിമ; മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ അമ്മ തന്റെ 15 വയസുള്ള മകനെ തൂണിൽ കെട്ടിയിട്ട് മുഖത്ത് മുളകുപൊടി തേച്ചു. മകന്റെ മയക്കുമരുന്നിനോടുള്ള ആസക്തിയാണ് അമ്മയെ കടുത്ത ശിക്ഷ നല്‍കാൻ പ്രേരിപ്പിച്ചത്. മകനെ മർദ്ദിക്കുകയും ശിക്ഷയായി മുഖത്ത് മുളകുപൊടി പുരട്ടുകയുമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇനി മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വാക്ക് നല്‍കിയതോടെയാണ് മകനെ അമ്മ മോചിതനാക്കിയത്. പല തവണ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും മകൻ അനുസരിക്കാതെ വന്നതോടെയാണ് ഇത്തരത്തിലൊരു കടുത്ത ശിക്ഷ നല്‍കിയതെന്ന് അമ്മ പറഞ്ഞു.

സംസ്ഥാനത്ത് അടുത്തകാലത്തായി മയക്കുമരുന്ന് കടത്തും മയക്കുമരുന്ന് ഉപയോഗവും കൂടിയതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഒരു ബിടെക് വിദ്യാർത്ഥി അമിതമായി മയക്കുമരുന്ന് ഉപയോഗം മൂലം മരിക്കുകയും ചെയ്തിരുന്നു.

Eng­lish summary;Telangana mom ties son to pole, applies chilli pow­der to his face for being addict­ed to ganja

You may also like this video;

Exit mobile version