Site iconSite icon Janayugom Online

ഹൈദരാബാദിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന 800 കിലോ കഞ്ചാവ് പിടികൂടി

തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന 800 കിലോ കഞ്ചാവ് സൈബറാബാദ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന വഴി ഉത്തർപ്രദേശിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

ഷംഷാബാദ് സോണിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം (എസ്ഒടി)ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ട്രക്ക് ഡ്രൈവർ ഖുഷി മുഹമ്മദ്, ക്ലീനർ സോനു സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നും മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണെന്നും സൈബരാബാദ് പൊലീസ് കമ്മീഷണർ സ്റ്റീഫൻ രവീന്ദ്ര പറഞ്ഞു.

Eng­lish summary;Telangana Police seize 800 kg gan­ja worth Rs 2 crore in Hyderabad

You may also like this video;

Exit mobile version