തെലങ്കാനയില്‍ ഭക്ഷ്യവിഷബാധയേറ്റ് 27 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദിലാബാദിലെ കാഗ നഗർ മൈനോറിറ്റി ബോയ്‌സ് ഹോസ്റ്റലിലെ ഗുരുകുലത്തിലെ 27 കുട്ടികളെയാണ് ഇന്നലെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്ന് അദിലാബാദ് ജില്ലാ മജിസ്‌ട്രേറ്റ് പ്രഭാകർ റെഡ്ഡി പറഞ്ഞു.
അതേസമയം ജീവനക്കാരുടെ കുറവ് ഉള്ളതിനാല്‍ പാചകക്കാര്‍ ഭക്ഷ്യ ധാന്യങ്ങളും അരിയും പാചകം ചെയ്യുന്നതിനുമുമ്പ് കഴുകുന്നത് ഒഴിവാക്കിയതാണ്
ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ഉത്തർപ്രദേശിൽ ഹർദോയിലെ കസ്തൂർബാ ഗാന്ധി അവാസിയ ബാലിക വിദ്യാലയത്തിലെ 38 ഓളം വിദ്യാർത്ഥികൾ ഞായറാഴ്ച ഒരു മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച ശേഷം വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നതായി പരാതിപ്പെട്ടിരുന്നു. പിഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്സി) ഹെൽത്ത് ക്യാമ്പിലേക്ക് പോയതായിരുന്നു പെൺകുട്ടികൾ.
എന്നാല്‍ ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ തെറ്റായ മരുന്ന് നൽകിയെന്നാണ് പരാതി. മുഴുവൻ കേസും നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിക്കുമെന്നും എസ്ഡിഎം ശുക്ല പറഞ്ഞു. ഭക്ഷ്യവിഷബാധ മൂലമാണോ അതോ മരുന്ന് കഴിച്ചതുകൊണ്ടാണോ ഇത് സംഭവിച്ചതെന്ന് ഞങ്ങൾ അന്വേഷിക്കുമെന്ന് എസ്ഡിഎം പറഞ്ഞു.
English Summary:telegana 27 children in hospital due to food poisoning
You may also like this video