Site iconSite icon Janayugom Online

തെല്‍തുംബ്ഡെയ്ക്ക് മാതാവിനെ കാണാന്‍ അനുമതി

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായി ജയില്‍ വാസം അനുഭവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് തെല്‍തുംബ്ഡെയ്ക്ക് മാതാവിനെ കാണാന്‍ അനുമതി. സഹോദരന്റെ മരണം കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി ചന്ദ്രപുരിലുള്ള മാതാവിനെ രണ്ട് ദിവസത്തെ അനുമതി നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് എസ് ബി ഷുക്റെ, ജി എ സാനപ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആനന്ദ് തെല്‍തുംബ്ഡെയുടെ സഹോദരന്‍ മിലിന്ദ് തെല്‍തുംബ്ഡെ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മിലിന്ദ് മാവോയിസ്റ്റ് നേതാവാണെന്നും നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി ആനന്ദ് തെല്‍തുംബ്ഡെയുടെ ഹര്‍ജി എതിര്‍ത്തു. എന്നാല്‍ മരണം മരണമാണെന്ന പരാമര്‍ശിച്ചുകൊണ്ട് കോടതി മാതാവിനെ കാണാന്‍ അനുമതി നല്‍കുകയായിരുന്നു.

eng­lish sum­ma­ry; Tel­tumbde allowed to see mother

you may also like this video;

Exit mobile version