Site iconSite icon Janayugom Online

താപനില ഉയരുന്നു; കാസര്‍കോട്, കണ്ണൂർ ജില്ലകളിൽ മുന്നറിയിപ്പ്

കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ  ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില 39 മുതൽ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Eng­lish Sum­ma­ry: Tem­per­a­ture raises
You may also like this video

Exit mobile version