Site icon Janayugom Online

10 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിപ്പ്

സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു. 10 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രിവരെയും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 38, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 37, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി വരെയുമാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. നാളെ 10 ജില്ലകളിലും നാളെ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യത.

Eng­lish Sum­ma­ry: Tem­per­a­ture warning
You may also like this video

 

 

Exit mobile version