മഴ കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് താപനില ഉയരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർസ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇന്നലെ പകൽ ഇടുക്കിയിൽ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 30 ഡിഗ്രിസെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി.
അമ്പലവയലിൽ ( വയനാട് ) 46.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില ഈ നിലയിൽ തുടരാനാണ് സാധ്യത. പകൽസമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യത്തിൽ നിർജലീകരണം ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary: Temperatures are rising in the state
You may also like this video