Site iconSite icon Janayugom Online

രാജസ്ഥാനില്‍ ക്ഷേത്രം പൊളിച്ചുമാറ്റിയത് വിവാദത്തില്‍

TempleTemple

രാജസ്ഥാനിലെ അല്‍വാറില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും 56 കടകളും പൊളിച്ചുമാറ്റി. റോഡിന് സ്ഥലം കണ്ടെത്തുന്നതിനാണ് ഇവ പൊളിച്ചുമാറ്റിയത്. എന്നാല്‍ തങ്ങള്‍ അറിയാതെയാണ് പൊളിക്കല്‍ നടന്നതെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.

വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ ബിജെപി സര്‍ക്കാരാണ് ഈ സ്ഥലത്ത് ഗൗരവ് പാത എന്ന പേരിലുള്ള റോഡ് നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്ന് നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പറയുന്നു. റോഡിനായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിജെപി ഭരിക്കുന്ന റായ്ഗഢ് മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

35 അംഗങ്ങളുള്ള മുന്‍സിപ്പല്‍ കൗണ്‍സിലില്‍ 34ഉം ബിജെപി അംഗങ്ങളാണ്. ക്ഷേത്രം പൊളിച്ചത് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ മാത്രം തീരുമാനമായിരുന്നു എന്നാണ് രാജസ്ഥാൻ നഗരവികസന, ഭവന വകുപ്പ് മന്ത്രി ശാന്തി ധരിവാൾ പറയുന്നത്.

Eng­lish Sum­ma­ry: Tem­ple demo­li­tion con­tro­ver­sy in Rajasthan

You may like this video also

Exit mobile version