വാരണാസിയിലെ ആത്മവീരേശ്വര ക്ഷേത്രത്തിൽ തീപിടുത്തം. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടോ മൂന്നോ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആരതി വിളക്ക് പഞ്ഞി കൊണ്ടുള്ള അലങ്കാരങ്ങളിൽ സ്പർശിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുമ്പോൾ 30 ഓളം ഭക്തർ അവിടെയുണ്ടായിരുന്നെന്നും, അവരെ തിടുക്കത്തിൽ ഒഴിപ്പിച്ചപ്പോഴാണ് പലർക്കും പൊള്ളലേറ്റതെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. പരിക്കേറ്റവരെ ആദ്യം കബീർ ചൗരാഹ ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാരണാസിയിലെ ക്ഷേത്രത്തിൽ തീപിടുത്തം; മുഖ്യ പൂജാരി ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്

