Site iconSite icon Janayugom Online

ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം. രാത്രി ഒന്നരയോടെയായിരുന്നു അപകടം. അയ്യപ്പ ഭക്തർക്കു അന്നദാനം നടത്തുന്ന സംഘത്തിലുള്ളവരാണ് വണ്ടിയിലുണ്ടായിരുന്നത്. കുറ്റാലത്തു പോയി മടങ്ങി വരുന്നതിനിടെ പുനലൂ‍ർ – മൂവാറ്റുപുഴ പാതയില്‍ വച്ച് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വണ്ടി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി സിരിസിട്ടി രാജേഷ് ഗൗഡാണ് മരിച്ചത്. കുട്ടികൾക്കുൾപ്പടെ പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version