Site iconSite icon Janayugom Online

അടിമാലിയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്

ഇടുക്കി അടിമാലിയിൽ വിനോദ സഞ്ചാരികളുമായെത്തിയ ടെമ്പോ ട്രാവലർ മറിഞ്ഞു. കർണാടകയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ അടിമാലി മച്ചിപ്ലാവിലാണ് അപകടം. അതേസമയം ആരുടേയും പരിക്ക് ​ഗുരുതരമല്ല. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 11 പേർ ഉണ്ടായിരുന്നതായാണ് വിവരം.

മൂന്നാർ, ആനക്കുളം തുടങ്ങിയസ്ഥലങ്ങൾ സന്ദർശിച്ച് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ വാഹനമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. മച്ചിപ്ലാവ് റോഡിലെ വളവിൽ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പ്രദേശവാസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version